സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കില്ല

വിമെന്‍ പോയിന്‍റ് ടീം

ശ്രീദേവിയുടെ മരണം മുങ്ങിമരണമെന്ന് ദുബായ് അധികൃതരുടെ മരണ സര്‍ട്ടിഫിക്കറ്റ്. ബാത്ത് ടബില്‍ മുങ്ങി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാത്ത് ടബില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തിയത്. നേരത്തെ ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണ കാരണം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.
മരണം പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷിക്കും. തുടര്‍നടപടികള്‍ക്കായി ദുബായ് പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല. ഇതോടെ ഭര്‍ത്താവ് ബോണി കപൂര്‍ ദുബായില്‍ തുടരാന്‍ തീരുമാനിച്ചു. ശ്രീദേവിയുടെ മരണ കാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് എന്ന് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും