സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘അച്ഛനെ അമ്മ കൊല്ലും, രക്ഷിക്കണം’: സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയ കുട്ടികളെ കണ്ടെത്തി

വിമെന്‍ പോയിന്‍റ് ടീം

തങ്ങളുടെ പിതാവിനെ രക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അപേക്ഷിച്ച കുട്ടികളെ കണ്ടെത്തി. റാന്നി കുന്നംപ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് വഴി പ്രചരിച്ചത്. അച്ഛനെ അമ്മ കൊല്ലുമെന്നും രക്ഷിക്കണമെന്നുമായിരുന്നു കുട്ടികളുടെ അപേക്ഷ.

പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ചൈല്‍ഡ് റെസ്‌ക്യൂ  ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനയും അന്വേഷണം നടത്തി കുട്ടികള്‍ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്‌കൂളും കണ്ടെത്തുകയായിരുന്നു.

മലപ്പുറം സ്വദേശികളായ ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റാന്നിയിലാണ് താമസിക്കുന്നത്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ഇവരുടെ അമ്മ കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി വേര്‍പിരിഞ്ഞാണ് താമസം. അമ്മ ആശുപത്രിയില്‍ നിന്നും പണവും വിലപിടിപ്പുള്ള മരുന്നുകളും വീട്ടില്‍ നിന്നും സ്വര്‍ണവും മോഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതായി തനിക്ക് അറിയാമായിരുന്നെന്നും ഇതിനെ തുടര്‍ന്ന് തന്നെ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയയാക്കിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

അച്ഛനെ താന്‍ കൊല്ലുമെന്നും അതിന് തനിക്ക് ചിലരുടെ സഹായം ലഭിക്കുമെന്നും അമ്മ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരമാണ് വീഡിയോയിലൂടെ ഇവര്‍ പങ്കുവച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുവാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപടി സ്വീകരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും