സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയില്‍ ദലിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണന്ന് യുഎന്‍ റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയില്‍ ദലിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണന്ന് യുഎന്‍ റിപ്പോര്‍ട്ട്. ശുചിത്വം, ജല ലഭ്യത, ആരോഗ്യരക്ഷ തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട് – യുഎന്‍ വിമണ്‍ റിപ്പോര്‍ട്ട് പറയുന്നു. മേല്‍ജാതിക്കാരായ സ്ത്രീകളുടെ ശരാശരി ജീവിതാന്ത്യ പ്രായത്തേക്കാള്‍ 14.6 വര്‍ഷം പിന്നിലാണ് ദലിത് സ്ത്രീകളുടേതെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. മേല്‍ജാതി സ്ത്രീകളുടെ ശരാശരി മരണ പ്രായം 54.1 വര്‍ഷവും ദലിത് സ്ത്രീകളുടേത് 39.5ഉം ആണ്. ഇന്ത്യയില്‍ സമ്പത്തിന്റെ അസന്തുലിതമായ വിതരണം വലിയ അസമത്വമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന, 20നും 24നുമിടയില്‍ പ്രായമുള്ള യുവതി, 18 വയസ് തികയുന്നതിന് മുമ്പ് തന്നെ വിവാഹിതയായിട്ടുണ്ടാകും. നഗരത്തിലെ സമ്പന്ന ഗൃഹത്തിലെ ഇതേ പ്രായത്തിലുള്ള യുവതിയെ അപേക്ഷിച്ച് അഞ്ച് മടങ്ങ് സാധ്യത കൂടുതലാണിതിന്. ഒരിക്കലും സ്‌കൂളില്‍ പോകാതിരിക്കുന്നതിന് 21.8 മടങ്ങ് സാധ്യത. കൗമാര പ്രായത്തില്‍ അമ്മയാകുന്നതിന് 5.8 മടങ്ങ് സാധ്യത.

തൊഴിലെടുക്കുന്ന സ്ത്രീകള്‍ കടുത്ത ചൂഷണവും പീഡനവും അനുഭവിക്കുന്നു. ലൈംഗിക ലൈംഗികപീഡനം അടക്കമുളളവ നേരിടുന്നു. ഡല്‍ഹിയില്‍ പൊതുകക്കൂസുകളില്‍ പലതും നിര്‍ത്തിയത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

89 രാജ്യങ്ങളിലായാണ് പഠനം നടത്തിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ നഗരവാസികളായ സ്ത്രീകളേയും പെണ്‍കുട്ടികളേയും എടുത്താല്‍ 50 ശതമാനം പേരും ശുദ്ധജല ലഭ്യതയോ ശുചിത്വമുള്ള പരിസരമോ സ്ഥിരം വാസസ്ഥലമോ ഇല്ലാത്തവരാണ്. 50 വയസില്‍ താഴെ പ്രായമുള്ള അഞ്ചില്‍ ഒന്ന് സ്ത്രീകളും തങ്ങള്‍ക്ക് അടുപ്പമുള്ള പങ്കാളികളില്‍ നിന്ന് ശാരീരികമായോ ലൈംഗികമായോ പീഡനം നേരിടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും