സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീധനം കിട്ടാനായി യുവതി പുരുഷ വേഷം കെട്ടി രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു

വിമെന്‍ പോയിന്‍റ് ടീം

ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ സ്ത്രീധനം കിട്ടാനായി യുവതി പുരുഷ വേഷം രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. ഇതില്‍ ഒരാളെ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കൃഷ്ണ സെന്‍ എന്നറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ അറസ്റ്റിലായി.

ധംപുര്‍ സ്വദേശിയായ ഇവരെ ഹല്‍ദ്വാനി പോലീസാണ് അറസ്റ്റ് ചെയ്തതെന്ന് നൈനിറ്റാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ജന്മേജയ് ഖന്ദൂരി അറിയിച്ചു. പുരുഷന്മാരെ പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്യുന്ന സെന്‍ ഫേസ്ബുക്കിലൂടെയാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. തന്റെ വലയില്‍ വീണവരെ പിന്നീട് വിവാഹം കഴിക്കുകയും ചെയ്യും. 2013ലാണ് ഇവര്‍ കൃഷ്ണ സെന്‍ എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പലരുമായും ചാറ്റ് ചെയ്യുകയും ഏതാനും പേരെ വലയിലാക്കുകയും ചെയ്തു.

അലിഗറിലെ സിഎഫ്എല്‍ ബള്‍ബ് വ്യാപാരിയുടെ മകനാണ് താനെന്നാണ് പലരോടും പരിചയപ്പെടുത്തുന്നത്. 2014ല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഹല്‍ദ്വാനിയിലെ കത്‌ഗോദമിലെത്തിയാണ് പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ വിവാഹിതരാകുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഈ യുവതിയെയാണ് ഇവര്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നത്. ഒരു ഫാക്ടറി ആരംഭിക്കാനാണെന്ന് പറഞ്ഞ് ഇവര്‍ യുവതിയുടെ വീട്ടുകാരില്‍ നിന്നും 8.5 ലക്ഷം രൂപ വാങ്ങിയിരുന്നു.

പിന്നീട് 2016ല്‍ കാലധുംഗിയിലെ മറ്റൊരു യുവതിയെയും ഇവര്‍ വിവാഹം കഴിച്ചു. രണ്ടാം ഭാര്യ ഇവരുടെ ആദ്യ വിവാഹത്തില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. ഹല്‍ദ്വാനിയിലെ തികോനിയയില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് രണ്ട് ഭാര്യമാരെയും ഒരുമിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്.

കാലധുംഗിയിലെ പെണ്‍കുട്ടി സെന്‍ ഒരു പുരുഷനല്ലെന്നും സ്ത്രീയാണെന്നും മനസിലാക്കിയിരുന്നു. എന്നാല്‍ പണം വാഗ്ദാനം ചെയ്ത് ഇവര്‍ അവരെ നിശബ്ദയാക്കുകയും ചെയ്തു. സ്ത്രീധനത്തിന്റെ പേരിലെ പീഡനത്തെക്കുറിച് കത്‌ഗോദാമിലെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ അറസ്റ്റിലായത്. അതോടെയാണ് സെന്നിന്റെ കള്ളത്തരവും പുറം ലോകം അറിഞ്ഞത്. അതേസമയം കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികളെ പോലെയാണ് താന്‍ ജീവിക്കുന്നതെന്നാണ് സെന്‍ പോലീസിന് നല്‍കിയ മൊഴി.

പുരുഷന്മാരെ പോലെ മുടി മുറിക്കുകയും ബൈക്ക് ഓടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യാറുണ്ട്. വിവാഹത്തിന് ശേഷം തന്റെ നഗ്ന ശരീരം ഭാര്യമാര്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന സെന്‍ സെക്‌സ് ടോയ്‌സ് ഉപയോഗിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും