സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളില്‍ പുതിയ അധ്യാപക നിയമനവുമായി പഞ്ചാബ്

വിമെന്‍ പോയിന്‍റ് ടീം

പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പുതിയ അധ്യാപക നിയമനവുമായി പഞ്ചാബ് സർക്കാർ.50 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാരെ ഇത്തരം സ്‌കൂളുകളില്‍ നിയമിക്കരുതെന്ന് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ടീച്ചര്‍ ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം വകുപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇത് അനുവദിക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നുമുളള നിലപാടിലാണ് പഞ്ചാബിലെ അധ്യാപക സംഘടനകള്‍. ഈ രീതിയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് അധ്യാപക യൂണിയന്‍ അധ്യക്ഷന്‍ സുഖ് വീന്തര്‍ ചാഗല്‍ പറഞ്ഞു. അധ്യാപകരുടെ ട്രാന്‍സ്ഫര്‍ പോളിസി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും മാത്രമാണ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്നും യൂണിയന്‍ അറിയിച്ചു.പുതിയ രീതിയോട് വനിതാ അധ്യാപകർ പോലും കടുത്ത പ്രതിഷേധം അറിയിക്കുകയുണ്ടായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും