സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാൻസ്ജെൻഡേഴ്സിനെ ആക്രമിച്ചാൽ സർക്കാർ കൈകാര്യം ചെയ്യും; കെകെ ഷൈലജ

വിമെന്‍ പോയിന്‍റ് ടീം

ട്രാൻസ്ജെൻഡേഴ്സിനെ ആക്രമിച്ചാൽ സർക്കാർ അക്രമികളെ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ. തിരുവനന്തപുരം വലിയതുറയില്‍ ചന്ദന എന്ന ട്രാന്‍സ്‌ജെന്‍ഡറിനു നേരെ നടന്ന ആക്രമണം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും നിരന്തരം ട്രാൻസ് സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാർ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ കൈക്കൊള്ളുമെന്നും ഷൈലജ ടീച്ചർ പറഞ്ഞു. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഈ സമൂഹത്തിനു നേരെ നടക്കുന്ന അക്രമങ്ങളാണെന്നും പൊലീസുകാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണെന്നും നേരത്തെ ട്രാൻസ്ജെൻഡർഴ്സിനു നേരെ നടന്ന പോലീസ് അതിക്രമങ്ങളെ സർക്കാർ കർശനമായി കൈകാര്യം ചെയ്തിട്ടുണെന്നും ഷൈലജ ടീച്ചർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും