സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രോഗികളുടെ കണ്ണീരൊപ്പാന്‍ ജീവിതം മാറ്റി വച്ച് പ്രിയ

വിമെന്‍ പോയിന്‍റ് ടീം

എറണാകുളം ജില്ലയില്‍ നാലാള്‍ കൂടുന്നിടത്തൊക്കെ പാട്ടുപാടിനടന്ന് ബക്കറ്റില്‍ പണം പിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് ... പ്രിയ അച്ചു.ഇങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം പാട്ടു പാടി കിട്ടിയ പണം കൊണ്ട് പ്രിയ അച്ചു എന്ന ജ്യോത്സ്‌സന നേരെ പോകുന്നത് മാരക രോഗം ബാധിച്ച ഏതെങ്കിലുമൊരു കുഞ്ഞിന്റെ അടുത്തേക്കാവും.ഇത്തരത്തില്‍ ഇവള്‍ സഹായിച്ചത് 10 പേരെയാണ്.8 കുട്ടികളെയും 2 ചെറുപ്പക്കാരെയും.10 ലക്ഷത്തോളം രൂപയാണ് പാട്ടുപാടി ബക്കറ്റ് പിരിവെടുത്ത് പ്രിയ, സഹജീവികള്‍ക്കായി കണ്ടെത്തിയത്.

.കോഴിക്കോട് സ്വദേശിനിയായ പ്രിയ, ഭര്‍ത്താവിനൊപ്പമാണ് കൊച്ചിയിലെത്തുന്നത്. പ്രിയയുടെ ഭര്‍ത്താവ് രമേശന്‍ കാരപെന്റെറാണ് .ഇടക്കിടെ വരുന്ന കടുത്ത തലവേദന  പരിധി വിട്ടപ്പോള്‍ പ്രിയ പരിശോധനക്കായി പോയി്.പിററ്യുട്ടറി അഡ്രിനോമ(തലച്ചോറിലെ മുഴ) യാണ് തലവേദനക്ക് കാരണമെന്ന് മനസിലാക്കിയ പ്രിയ ആശുപത്രിയില്‍ നിന്ന് മടങ്ങിയത് വേറിട്ടൊരു ചിന്തയുമായാരുന്നു.തന്നെക്കാള്‍ വേദന അനുഭവിക്കുന്നവര്‍ ചുററും ഉളളപ്പോള്‍ സ്വന്തം വേദന നിസാരമായി കാണാനാണ് പ്രിയയ്ക്ക് തോന്നിയത്.ആശുപത്രിയില്‍ കണ്ട കൊച്ചുകുട്ടികളുടെ വേദന പ്രിയയെ അത്രത്തോളം സ്വാധീനിച്ചിരുന്നു.

ശസ്ത്രക്രിയ ചെയ്താല്‍ ശരീരം തളരാനോ കാഴ്ച നഷ്ടപ്പെടാനോ സാധ്യത ഉളളതിനാലാണ് താന്‍ തുടര്‍ ചികിത്‌സയ്ക്ക്ായി ശ്രമിക്കാത്തതെന്ന് പ്രിയ പറയുന്നു.രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനുളള ചികിത്സ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.സംഗീത പരിപാടികള്‍ക്കിടയില്‍ ചിലപ്പോള്‍ രോഗം കൂടാറുണ്ട്.ഇടയ്ക്ക് തലകറങ്ങി വീഴുകയും ചെയ്യും. രോഗങ്ങള്‍ക്കിടയിലും ആഴ്ചയില്‍ 5 ദിവസവും പരിപാടികള്‍ തുടരും. വെയിലും മഴയും ഒന്നും പ്രശ്‌നമാക്കാറില്ല.ചില ദിവസങ്ങളില്‍ വണ്ടിയില്‍ പെടോള്‍ അടിക്കാനുളള കാശു പോലും കിട്ടാറില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും