സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഉമ്മന്‍ ചാണ്ടിക്കെതിരെ സുഷമ സ്വരാജ്

വിമെൻ പോയിന്റ് ടീം

ഗള്‍ഫിലെ സംഘര്‍ഷമേഖലകളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ രക്ഷപ്പെടുത്തിയതിനെ ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതിന് ആരാണു പ്രതിഫലം നല്‍കിയതെന്നു  ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് സുഷമ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം.
ലിബിയയില്‍ നിന്ന് 29 ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കേരളം പണം നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് സുഷമയുടെ വെല്ലുവിളി.യെമനിലെ ഏദനില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട സിസ്റ്റര്‍ സാലിയെ പുലര്‍ച്ചെ 3.34നാണു കൊണ്ടുവന്നതെന്ന് സുഷമ പറയുന്നു.90% ഇന്ത്യക്കാരും ഉറങ്ങിക്കിടന്ന സമയത്ത് വിദേശകാര്യമന്ത്രി ഇതിനായി ശ്രമിക്കുകയായിരുന്നുവെന്ന മറ്റൊരു ട്വീറ്റിനു മറുപടിയായാണ് സുഷമ ഈ സമയം എടുത്തു പറഞ്ഞത്.
ഇതോടെ ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച സംഭവത്തില്‍ കേന്ദ്രവും സംസ്ഥാനവും കൊമ്പുകോര്‍ക്കുന്ന സ്ഥിതിയാണ്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്നലെ തൃപ്പൂണിത്തുറ പുതിയകാവില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ മാത്രം ശ്രമഫലമായാണ് ഇവരെ രക്ഷിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഈ വാദത്തിനെതിരായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രാവിലെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേന്ദ്രനടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് രംഗത്തെത്തിയത്.
അതേസമയം, തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് ലിബിയയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു. സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് മടങ്ങിവന്നത്. എംബസിക്കാര്‍ സഹായിച്ചില്ല. ഒന്നോ രണ്ടോ ഫോണ്‍ വിളികള്‍ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൂന്ന് നാലുതവണ വിളിച്ചിട്ടുണ്ടായിരുന്നുവെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും