സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാമ്പത്തിക സര്‍വ്വെയില്‍ ‘കാണാതാവുന്ന’ സ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2017-18 വര്‍ഷത്തിലേക്കുള്ള സാമ്പത്തിക സര്‍വെയിലെ ചില കണ്ടെത്തലുകള്‍ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നു.

സ്ത്രീ പ്രശ്‌നങ്ങളോടും ശാക്തീകരണത്തോടും ഐക്യദാര്‍ഢ്യം പ്രഖാപിക്കുന്നതിനായി പിങ്ക് നിറത്തിലുള്ള പുറംചട്ടയോടെയാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നതെങ്കിലും പുത്രന്മാര്‍ പിറക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള അദമ്യ താത്പര്യം അത് മറച്ചുവെക്കുന്നില്ല. പുത്രന്മാര്‍ ജനിക്കുന്നതിന് വേണ്ട ‘സാമൂഹ്യോപരിയായ മുന്‍ഗണനകള്‍ക്ക്’ ഇന്ത്യക്കാര്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്നും വിപരീത ലിംഗാനുപാദത്തിന്റെ ഫലമായി 63 ദശലക്ഷം സ്ത്രീകളെ ‘കാണാതായിട്ടുണ്ടെന്നും’ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.


 കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഒരു പുത്രന്‍ ജനിക്കുന്നതുവരെ കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരിക്കാനാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നതെന്നാണ് സര്‍വെ നിരീക്ഷിക്കുന്നത്. മിക്ക ഘട്ടങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിഭവങ്ങള്‍ പരിമിതപ്പെടുന്നു എന്നതാണ് ഇതിന്റെ ആത്യന്തികഫലം.

‘മകന്‍ പിറക്കുന്ന കുടുംബങ്ങള്‍ വീണ്ടും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള പ്രവണത മകള്‍ പിറക്കുന്ന കുടുംബങ്ങളെക്കാള്‍ കുറവാണ്. ‘ഗര്‍ഭനിരോധന നിയമങ്ങള്‍’ പാലിക്കുന്ന രക്ഷകര്‍ത്താക്കളെ കുറിച്ചുള്ള ഒരു സൂചകമാണിത്’ എന്ന് സര്‍വെ പറയുന്നു.
ഈ അതിമുന്‍ഗണന മൂലം ‘അനഭിമത’ വിഭാഗത്തില്‍ പെടുന്ന 21 ദശലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ജനിച്ചുകഴിഞ്ഞാല്‍ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറയണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം നയിച്ച സര്‍വെ വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നതില്‍ നിന്നും ഇന്ത്യയെ തടയുന്ന നാല് ഘടകങ്ങള്‍ ഉണ്ടെന്നാണ് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സര്‍വെയുടെ അഞ്ചാം അദ്ധ്യായത്തില്‍ പറയുന്നത്. മാനുഷിക മൂലധന സൃഷ്ടി അല്ലെങ്കില്‍ സര്‍വെ ഫലത്തില്‍ വിവരിക്കുന്നതുപോലെ നല്‍കുന്ന ജോലി ചെയ്യാനുള്ള ശേഷിയാണ് ഒരു ഘടകം.

അതിങ്ങനെയാണ്: രണ്ടാം ക്ലാസുകാര്‍ക്ക് കൊടുക്കുന്ന വായന അല്ലെങ്കില്‍ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ നാല്‍പ്പത് ശതമാനം കുട്ടികള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ കൂടുതലായി ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇതിന്റെ അര്‍ത്ഥം. പക്ഷെ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പഠനനിലവാരം ഉണ്ടാകുന്നില്ല. അവര്‍ക്ക് എന്തറിയാം എന്നതും അവര്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരികയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ വിടവ് കൂടുതല്‍ വര്‍ദ്ധിക്കും. അതിനാല്‍ തന്നെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്ക് സാധിക്കുകയുമില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും