സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന ഖാപ്പ് പഞ്ചായത്തുകളുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി. മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന ഖാപ്പ് പഞ്ചായത്തുകളുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും വിവാഹിതരാകാം,അതില്‍ ഖാപ്പ് പഞ്ചായത്തെന്നല്ല, ഒരു സംഘടനയ്ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവിരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദുരഭിമാനക്കൊലകള്‍ നടത്തുന്ന കുടുംബങ്ങളെയും ഇത്തരം പഞ്ചായത്തുകളെയും നിയന്ത്രിക്കാന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയോ എന്ന് കോടതി ചോദിച്ചു. ഖാപ്പ് പഞ്ചായത്തുകളെയടക്കം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ശക്തിവാഹിനി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ പ്രസ്താവന നടത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും