സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീജിത്തിനൊപ്പം ഞാന്‍ നിന്നു; പാര്‍വതി

വിമെന്‍ പോയിന്‍റ് ടീം

സഹോദരന് നീതി തേടി നെയ്യാറ്റിന്‍കര പൂഴിക്കുന്നില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് നടത്തുന്ന ഒറ്റയാള്‍ സമരം 760 ദിവസം പിന്നിട്ടതോടെ കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പലഘട്ടങ്ങളിലായി പലരും പിന്തുണയുമായി ശ്രീജിത്തിന് സമീപത്തെത്തിയെങ്കിലും ഒരു ആള്‍ക്കൂട്ടത്തിന്റെ പ്രക്ഷോഭമായി ഇത് മാറിയപ്പോഴാണ് ഭരണകൂടത്തിന് അതിലേക്ക് ശ്രദ്ധിക്കാനായത്. ആരും ശ്രദ്ധിക്കാതിരുന്ന കാലത്ത് ശ്രീജിത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദുമുയര്‍ത്തിയ വ്യക്തികളില്‍ ഒരാളാണ്‌ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം ഇന്ന് കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്ത സന്തോഷത്തിലാണ് പാര്‍വതി. 

''ശ്രീജിത്തിന്റെ സമരത്തില്‍ സത്യമുണ്ടെന്ന് തോന്നിയതിനാല്‍ അന്ന് അവിടെ പോയി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. സാധാരണഗതിയില്‍ നഷ്ടപരിഹാര തുക വാങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് പറയുന്നതാണ് നമ്മുടെ സമൂഹം. ശ്രീജിത്ത് തന്റെ സഹോദരന്റെ മരണം നേരില്‍ കണ്ടയാളാണ്. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി ഇടിച്ചു പഴുപ്പിച്ച് അയാള്‍ ചത്തുവെന്ന് വിചാരിച്ച് വായിലേക്ക് വിഷം ഒഴിച്ചുകൊടുക്കുകയാണ് പോലീസ് ചെയ്തത്.760 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ചെറുപ്പക്കാരന്റെ പോരാട്ടം നമ്മുടെ ആരുടെയും കണ്ണില്‍പ്പെട്ടില്ല. പക്ഷെ ഞാന്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ കണ്ടത് ഒരു നിശ്ചദാര്‍ഢ്യമായിരുന്നു. മരിച്ചാലും പിന്മാറില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നിസ്സഹായവസ്ഥ വിളിച്ചു പറയുന്നതെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ആ കണ്ണുകള്‍. ഒരു മുനിയെ പോലെ നിസംഗമായ തീരുമാനം വ്യക്തമാക്കുന്നതായിരുന്നു ആ കണ്ണുകള്‍. അതില്‍ എനിക്ക് വളരെ അത്ഭുതമാണ് തോന്നിയത്.''പാര്‍വതി പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും