സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സാരിക്കുമുകളില്‍ കോട്ടിടാന്‍ അധ്യാപികമാരെ നിര്‍ബന്ധിക്കരുത്: സംസ്ഥാന വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

സാരിക്കുമുകളില്‍ കോട്ടിടണമെന്ന സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ വനിതാ കമ്മീഷന്‍ കമ്മീഷന്‍ രംഗത്തെത്തിയത്. അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും അധ്യാപകരെ ഇതിനു നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ സര്‍ക്കുലറിന് വിരുദ്ധമാണ് ഇത്തരം തീരുമാനങ്ങളെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍ വ്യക്തമാക്കി.

സാരിക്കുമുകളില്‍ കോട്ട് ധരിക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപികയായ ബീനയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബീന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കോട്ട് ധരിക്കുന്നത് ശാരീരകമായ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നാണ് അധ്യാപിക കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്. 

പുരുഷ അധ്യാപകര്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശശവും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും