സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷ കൊലക്കേസ് : അന്വേഷണം കുപ്രസിദ്ധ മോഷ്ടാവിലേയ്ക്ക്

വിമെൻ പോയിന്റ് ടീം

ജിഷ കൊലക്കേസില്‍ അന്വേഷണം ഓട്ടപ്പല്ലന്‍ രാജ എന്ന കുപ്രസിദ്ധ മോഷ്ടാവിലേയ്ക്കും നീളുന്നു. ലൈംഗിക വൈകൃതത്തിന് ഉടമയായ ഇയാള്‍ ഇരയെ മൃഗീയമായി പീഡിപ്പിച്ചാണ് കൊല്ലുന്നതും മോഷണം നടത്തുന്നതും. ജിഷയുടെ ശരീരത്തിലുണ്ടായ മാരക പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഓട്ടപ്പല്ലന്‍ രാജയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിയ്ക്കുന്നത്. ഇരയെ മൃഗീയമായി അടിച്ചും തൊഴിച്ചുമാണ് ഇയാള്‍ ആക്രമിയ്ക്കുന്നത്.
 2004ല്‍ എറണാകുളം കച്ചേരിപ്പടയില്‍ മേരി എന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന്‍ രാജ . വൃദ്ധസദനത്തിലെ മോഷണത്തിനിടെയാണ് ഇയാള്‍ മേരിയെ കൊലപ്പെടുത്തിയത് .2006ല്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും കുറച്ച് കാലത്തേയ്ക്കുള്ള ശിക്ഷ മാത്രമേ ലഭിച്ചുള്ളൂ . പിന്നീടും മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ ഇറങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ട സ്വദേശിയാണ് ഓട്ടപ്പല്ലന്‍ രാജ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും