സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തുന്നെന്ന വാര്‍ത്ത നല്‍കിയ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്കു​മെ​തി​രേ കേ​സ്

വിമെന്‍ പോയിന്‍റ് ടീം

ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തുന്നെന്ന വാര്‍ത്ത നല്‍കിയ പ​ത്ര​ത്തി​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്കു​മെ​തി​രേ കേ​സ്. യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) കേ​സെ​ടു​ത്ത​ത് ദി ​ട്രി​ബ്യൂ​ണ്‍ പ​ത്ര​ത്തി​നും വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ച​ന ഖൈ​ര​യ്ക്കു​മെ​തി​രേ​യാ​ണ്. വാ​ര്‍​ത്ത ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ച​ന ഖൈ​ര വെ​ളി​പ്പെ​ടു​ത്തി​യ പേ​രു​കാ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​യി ദേശിയ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​ലോ​ക് കു​മാ​ര്‍ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​വ​രം സ്ഥി​രീ​ക​രി​ച്ചു. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സൈ​ബ​ര്‍ സെ​ല്‍ വി​ഭാ​ഗ​മാ​ണ് റി​പ്പോ​ര്‍​ട്ട​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാത്രമല്ല ഇ​വ​ര്‍​ക്കെ​തി​രേ ഐ​പി​സി സെ​ക്ഷ​ന്‍ 419, 420, 471 വ​കു​പ്പു​ക​ള്‍, ഐ​ടി ആ​ക്ടി​ലെ 66-ാം വ​കു​പ്പ്, ആ​ധാ​ര്‍ ആ​ക്ടി​ലെ 36/37 വ​കു​പ്പു​ക​ള്‍ എ​ന്നി​വ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ലോ​ക് കു​മാ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ട്രി​ബ്യൂ​ണി​ന്‍റെ​യും യു​ഐ​ഡി​എ​ഐ​യു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

500 രൂ​പ​യ്ക്ക് ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ വാ​ട്സ് ആ​പ്പി​ലൂ​ടെ ചോ​ര്‍​ത്തി ന​ല്‍​കാ​മെ​ന്ന വി​വ​ര​മാ​ണ് ദി ​ട്രി​ബ്യൂ​ണ്‍ പ​ത്രം പു​റ​ത്തു​വി​ട്ട​ത്.

ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത് ​പഞ്ചാ​ബ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ജ്ഞാ​ത വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് . ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തോ​ള​മാ​യി ഈ ​റാ​ക്ക​റ്റ് വാ​ട്സ് ആ​പ് വ​ഴി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്നു എ​ന്നാ​ണു വി​വ​രം. ഇ​തു​വ​രെ ശേ​ഖ​രി​ച്ച 100 കോ​ടി​യോ​ളം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ആ​ര്‍​ക്കു​വേ​ണ​മെ​ങ്കി​ലും ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും