സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അസമില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ബാല വിവാഹങ്ങള്‍ തടയുന്നു

വിമെന്‍ പോയിന്‍റ് ടീം

അസമിലെ ഒരു ഗ്രാമം ബാല വിവാഹങ്ങള്‍ തടയുന്നതിനായി വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നു. പിന്നോക്ക ജില്ലയായ ദാരംഗിലാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള ഈ ഇടപെടല്‍. കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിച്ചും. മറ്റും ഇത്തരത്തില്‍ 250 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വില്ലേജ് സ്‌ക്വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദാരംഗ് ജില്ലയിലെ ദല്‍ഗാവ് അസമിലെ ഏറ്റവും പിന്നോക്ക മേഖലകളിലൊന്നാണ്. ദല്‍ഗാവിലെ 17കാരിയായ റൂലിമ ഖാത്തൂന്‍, തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള ഒരാളുമായി വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ കാംപെയിനാണ് റൂലിമയെ രക്ഷിച്ചത്. ബല്യ ബിബാഹ് ബിരോധി മഞ്ച എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് പ്രദേശത്തെ യുവാക്കള്‍ വിവരം അറിയിച്ചിരുന്നു. ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇടപെട്ട് ഉടന്‍ വിവാഹം നിര്‍ത്തിവയ്പ്പിച്ചു. ബാര്‍പെറ്റ ജില്ലയിലെ ബരാഗുവയിലും ഈ സംവിധാനം ശക്തമാണ്.

എ എ എം എസ് യുവിന് പുറമെ എന്‍ജിഒകളടക്കമുള്ള വിവിധ സംഘടകളും ഈ പ്രവര്‍ത്തനത്തില്‍ സജീവമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ ചില വിഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ബാലവിവാഹം ഏറ്റവും കൂടുതല്‍. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ഇതിന് കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളെ ബാധ്യതയായാണ് മിക്കവരും കാണുന്നത്. എത്രയും പെട്ടെന്ന് അവരെ വിവാഹം കഴിപ്പിച്ച് പറഞ്ഞുവിടുക എന്നതാണ് മിക്കവരുടേയും രീതി. ഇത് വളരെ അപകടകരമാണെന്ന് ചാര്‍ ചപോരി സാഹിത്യ പരിഷദ് (സിസിഎസ്പി) പ്രസിഡന്റ് ഹാഫിസ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും