സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിവേചന വിലക്കുകൾക്കെതിരെ അഞ്ജിതയുടെ ഒറ്റയാൾ പോരാട്ടം

വിമെന്‍ പോയിന്‍റ് ടീം

തൃശൂർ കേരള വർമ്മ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അഞ്ജിത ജോസ് വിലക്കുകൾക്കെതിരെ പോരാടുകയാണ്.
പെൺകുട്ടികളുടെ കോളേജ് ഹോസ്റ്റലിലെ നിരോധനങ്ങൾക്കും നിബന്ധനകൾക്കുമെതിരെ തുടർച്ചയായി അഞ്ജിതയും സുഹൃത്തുക്കളും കൊടുത്ത പരാതികൾക്കൊന്നും നടപടി ഉണ്ടായില്ല. നിരന്തരം തങ്ങളുടെ പരാതികൾ കോളേജ് അധികൃതരും ഹോസ്റ്റൽ അധികൃതരും അവഗണിച്ചിട്ടും ഒറ്റക്ക് കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്യാൻ അഞ്ജിത തയ്യാറായത്. കോളേജ് കോമ്പൗണ്ടിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ലേഡീസ് ഹോസ്റ്റലിലെ വിലക്കുകൾ ഏറെയാണ് എന്ന് അഞ്ജിത പറയുന്നു. ഇതെല്ലാം പെൺകുട്ടികളുടെ ഹോസ്റ്റലിൽ മാത്രമുള്ളവയാണെന്നും അഞ്ജിത കൂട്ടിച്ചേർക്കുന്നു.

3.30 ഓടെ കഴിയുന്ന ക്ലാസുകൾക്ക് ശേഷം 4.30 ഓടെ കുട്ടികൾ ഹോസ്റ്റലിൽ കയാണമെന്നാണ് നിയമം. ഈ സമയത്തിനു ശേഷം ക്യാമ്പസിൽ പോലും ഇരിക്കാൻ പെൺകുട്ടികളെ അനുവദിക്കുന്നില്ല. 3.30 വരെയുള്ള ലൈബ്രറി സമയം കൂട്ടണം എന്ന കുട്ടികളുടെ ആവശ്യം പോലും മാനേജ്മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല എന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം ചൊവ്വ,വ്യാഴം,ശനി എന്നീ ദിവസങ്ങളിൽ 3.30 മുതൽ 6 മണി വരെ മാത്രമാണ് ഹോസ്റ്റലിനു പുറത്ത് പോകാനാവുക. തിരിച്ചു വരാൻ അഞ്ചു മിനുട്ടെങ്കിലും വൈകിയാൽ ഇരുപത്തഞ്ചു രൂപ ഫൈൻ നൽകണം. കോളേജ് ഹോസ്റ്റലിനുള്ളിൽ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലും തങ്ങൾക്കനുവാദമില്ലെന്ന് അഞ്ജിത പറയുന്നു. മെൻസ് ഹോസ്റ്റലിൽ നോൺ വെജ് ഉൾപ്പടെയുള്ള ഭക്ഷണം നൽകുമ്പോൾ ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികൾക്ക് വെജിറ്റേറിയൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്ന് പോയ വിദ്യാർഥിനികളെ പുറത്താക്കാനും കോളേജിൽ നീക്കമുണ്ടായി എന്ന് അഞ്ജിത പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും