സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാഷ്ട്രീയ മോഹങ്ങളില്ല: മഞ്ജുവാര്യര്‍

വിമെന്‍ പോയിന്‍റ് ടീം

‘രാഷ്ട്രീയ മോഹങ്ങളില്ല’, ഇന്നലെ സൂര്യ വിമന്‍സ് ടോക്ക് ഫെസ്റ്റിവലില്‍ സംസാരിക്കവേ പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിവിധ സാമൂഹ്യ വിഷയങ്ങളില്‍ താന്‍ നടത്തുന്ന ഇടപെടല്‍ ഒരു കൈത്താങ്ങ് വേണ്ടവര്‍ക്ക് നല്‍കുന്ന ആശ്വാസം മാത്രമാണ് എന്നാണ് മഞ്ജു പറഞ്ഞത്.

“ആരും ചെയ്യാത്ത വലിയ കാര്യമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന വിചാരമൊന്നും എനിക്കില്ല. ഞാനിപ്പോള്‍ ചെയ്യുന്നതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ നിശബ്ദമായി ചെയ്യുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. ഞാന്‍ ഒരു സിനിമാ താരമായതുകൊണ്ടും ആളുകള്‍ക്ക് പരിചിതയായതുകൊണ്ടും ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ എടുത്തുകാണിക്കപ്പെടും. ഇതൊന്നും ഞാന്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്ന ഉദ്ദേശത്തില്‍ അല്ല. നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് അല്‍പം ആശ്വാസം പകരുക എന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്തമായി ഞാന്‍ കാണുന്നു”, മഞ്ജു പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും