സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭക

വിമെന്‍ പോയിന്‍റ് ടീം

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ട വിഭാഗമല്ല തങ്ങളെന്നു തെളിയിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിയായ തൃപ്തി ഷെട്ടി. മുപ്പത്തിയൊന്നുകാരി തൃപ്തി നേടിയെടുക്കുന്നത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി.

സ്വന്തമായി ഹാന്‍ഡി ക്രാഫ്റ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൃപ്തി കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റും അതോടൊപ്പം കൊച്ചി കേന്ദ്രമാക്കി ഒരു വിപണന കേന്ദ്രവുമാണ് ലക്ഷ്യമിടുന്നത്. സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലാത്ത തൃപ്തിയുടെ ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി സഹായിക്കുന്നത് കുടുംബശ്രീയാണ്. തൃപ്തി ഉള്‍പ്പെടുന്ന കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ കുടുംബശ്രീയാണ് വിപണന കേന്ദ്രം തുടങ്ങുന്നതിന് സഹായിക്കുന്നത്. 

ഫാഷന്‍ രംഗത്ത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ആര്‍ട്‌സ് ആന്‍ഡ് സൊസൈറ്റിയില്‍ തൃപ്തിക്ക് അംഗത്വമുണ്ട്. 2017 ല്‍ ക്യൂന്‍ ഓഫ് ദയ 2017ല്‍ പങ്കെടുത്തു. 300 പേര്‍ പങ്കെടുത്ത മത്സരത്തില്‍ പതിനഞ്ചാമതായി. ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ കൈരളിയില്‍ അംഗത്വം നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍, കേരള ലളിതകലാ അക്കാദമയില്‍ അംഗത്വം, കൊച്ചി മെട്രോ ജോലിക്കായി പരിശീലനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങി വിവിധങ്ങളായ മേഖലയില്‍ കാല്‍വെപ്പ് നടത്തിയിട്ടുണ്ട് തൃപ്തി ഷെട്ടി.കാസര്‍ഗോഡ് സതീശ് കുമാറിന്റെയും ധനലക്ഷ്മിയുടെയും മകനായി ജനനം. വിദ്യോദയ സ്‌കളില്‍ പഠനം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും