സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോഴിക്കോട് ട്രാന്‍സ്‌ജെന്റുറുകള്‍ക്ക് നേരെ വീണ്ടും പോലീസിന്റെ ആക്രമണം

വിമെന്‍ പോയിന്‍റ് ടീം

കോഴിക്കോട് ട്രാന്‍സ്‌ജെന്റുറുകള്‍ക്ക് നേരെ വീണ്ടും പോലീസിന്റെ ആക്രമണം. ഇന്നലെ രാത്രി മിഠായി തെരുവിലെ താജ് റോഡില്‍ വച്ചാണ് ട്രാന്‍സ്‌ജെന്ററുകളായ സുസ്മിയ്ക്കും ജാസ്മിനും ലാത്തിച്ചാര്‍ജ് ഏല്‍ക്കേണ്ടി വന്നത്. ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചു നടക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന നൃത്ത പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി മടങ്ങവെയാണ് കാരണമില്ലാതെ തങ്ങളെ പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്ന് സുസ്മിയും ജാസ്മിനും പരാതിപ്പെടുന്നു. കൈകള്‍ക്കും കാലിനും പരിക്കേറ്റ ഇരുവരും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

സമീപകാലങ്ങളില്‍ തുടര്‍ച്ചയായി പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന ഇവര്‍, തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പോലീസിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തിര നടപടികള്‍ വേണമെന്നും, ജീവിക്കാനുള്ള അവകാശവും നിയമ സംരക്ഷണവും തങ്ങള്‍ക്കും അനുവദിച്ച് തരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും