സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞാന്‍ ഉണ്ടാവില്ല, അമ്മയുണ്ടാകും; സംശയങ്ങള്‍ക്കു മറുപടിയുമായി പ്രിയങ്ക ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും റായ്ബറേലിയില്‍ നിന്നും സോണിയ ഗാന്ധി ജനവിധി തേടുമെന്ന് പ്രിയങ്ക ഗാന്ധി വധ്ര. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യപക്ഷ പദം ഏറ്റെടുക്കുന്ന ചടങ്ങില്‍ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കോണ്‍ഗ്രസ് അധ്യപ പദം ഒഴിഞ്ഞതിനു പിന്നാലെ സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമോ എന്ന ചോദ്യം ഉയരുമ്പോഴാണ് പ്രിയങ്കയുടെ വ്യക്തമായ മറുപടി. സോണിയയ്ക്കു പകരം അടുത്ത തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഉത്തരം. താന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനും സ്ഥാനമില്ലെന്നും എന്റെ അമ്മ തന്നെ അടുത്ത തവണയും റായ്ബറേലിയില്‍ മത്സരിക്കുമെന്നും പ്രിയങ്ക എന്‍ഡിടിവിയോടു പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് കരുത്തയായ സ്ത്രീയാണ് തന്റെ അമ്മയെന്നും പ്രിയങ്ക പറഞ്ഞു. 2004 മുതല്‍ സോണിയ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലി. സോണിയ തന്നെ മത്സരിക്കുമെന്ന് ഉറപ്പ് പറഞ്ഞതിലൂടെ തന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കൂടി തള്ളിക്കളയുകയാണ് പ്രിയങ്ക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും