സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലപ്പുറം ഫ്‌ളാഷ് മോബ്: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചരണത്തിനെതിരെ വനിത കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

മലപ്പുറത്ത് മഫ്ത്ത ധരിച്ച പെണ്‍കുട്ടികള്‍ എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണത്തിനായി ഫ്‌ളാഷ് മോബ് നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അശ്ലീല പ്രചാരണങ്ങള്‍ക്കെതിരായ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്തായി കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്യാമ്പയിനില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ അന്വേഷണം നടത്തി സമഗ്രറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.പെണ്‍കുട്ടികള്‍ക്കെതിരായ പ്രതികരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപകമാനകരമാണെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും