പെരുമ്പാവൂരിലെ ദളിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 12ന് വിധി പറയും. പോസിക്യൂഷനും പ്രതിഭാഗവും എട്ടു ദിവസമായി നടത്തിയ അന്തിമവാദത്തിനുശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്. അസം സദേശി അമീറുള്‍ ഇസ്ളാമാണ് കേസിലെ ഏകപ്രതി. 2016 ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. കേസ് ഏറെ വിവാദത്തിന് വഴിതെളിച്ചിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന് വാദിച്ചത്. ഏപ്രില്‍ മൂന്നിന് തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.