അനിയന്ത്രിതവും ഏകപക്ഷീയവുമായ വിവാഹമോചന രീതിയാണ് മുത്തലാഖ് സമ്പ്രദായം. സ്ത്രീയുടെ സമ്മതം ചോദിക്കാതെ പുരുഷന് അവന്റെ മതത്തിന്റെ പിന്‍ബലത്തില്‍ അവന് അവളെ ഒഴിവാക്കുന്നു. ഒരു ദയാ ദാക്ഷണ്യവുമില്ലാതെ അടിമയെ പോലെ സ്ത്രീയെ കാണുകയും അവന്റെ ലൈംഗികമായ ചോദനകള്‍ക്കുള്ള ഒരു ഉപകാരണം എന്നതിനപ്പുറം അവള്‍ക്കും ഒരു വ്യക്തിത്വം ഉണ്ടെന്നു മനസിലാക്കാതെ കഷ്ടപ്പെടുത്തുന്ന ദുരിത ജീവിതത്തെ സഹിക്കേണ്ടി വരുന്ന മുസ്ലീം സഹോദരിമാര്‍ക്ക് മുത്തലാഖ് നിയമപരമായി മാറുന്നതോടെ ആ ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ ലഭിക്കും. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള മുസ്ലിം വിവാഹമോചന രീതി ഭരണഘടനയ്ക്കും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണ്. മുത്തലാഖ് എന്ന വാക്കിന്റെയുള്ളില്‍ അനവധി വ്യഖ്യാനങ്ങളുണ്ട്. ഖുര്‍ ആന്‍ അനുസരിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും യാതൊരു കാരണവശാലും തങ്ങളുടെ ദാമ്പത്തിക ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ ഭാര്യയുടെ കുടുംബത്തില്‍ നിന്നും ഒരു മദ്ധ്യസ്ഥനും ഭര്‍ത്താവിന്റെ കുടുംബത്തിലെ ഒരു മദ്ധ്യസ്ഥനും ചേര്‍ന്നാണ് മുത്തലാഖ് എന്ന വിധി നടപ്പിലാക്കുന്നത്. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് തീര്‍പ്പാകുന്ന ഒരു വിധിയല്ല. പകരം ഭര്‍ത്താവ് ഭാര്യയോട് ഒരു തവണ തലാഖ് പറഞ്ഞതിന് ശേഷം മൂന്ന് മാസം ഭാര്യയോടൊപ്പം താമസിക്കണം. ഇതിന്റെ കാരണവും ഖുര്‍ ആന്‍ വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള നിസാര കാരണങ്ങള്‍ കൊണ്ടാണ് ഭാര്യയും ഭര്‍ത്താവും മുത്തലാഖിലേക്ക് മുതിര്‍ന്നതെങ്കില്‍ അത് ഈ മൂന്ന് മാസത്തിനുള്ളില്‍ മാറുകയും അവര്‍ക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാനും സാധിക്കും. തലാഖ് പറഞ്ഞ് കഴിഞ്ഞുള്ള മൂന്ന് മാസത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാലും മുത്തലാഖ് റദ്ദാക്കപ്പെടും. തലാഖ് എന്നാല്‍ പൂര്‍ണമായും വിവാഹ മോചനം എന്നല്ല, മറിച്ച് വിവാഹ മോചനത്തിലേക്കുള്ള വെറും ഒരു കര്‍മം മാത്രമാണ്. തലാഖ് പറഞ്ഞ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ആ ദമ്പതികള്‍ക്ക് പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ നിന്നും മാറിയിട്ടില്ല എങ്കില്‍ അവര്‍ക്ക് വിവാഹ മോചനം നല്‍കും. ഇതാണ് മുത്തലാഖിന്റെ സ്വഭാവരീതി. എന്നാല്‍ അത്രനിസാരമായി ഇതിനെ കാണാനാകില്ല. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയത്തോ ഭാര്യയുടെ ആര്‍ത്തവ സമയത്തോ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലാന്‍ പാടില്ല. ഇതാണ് ചുരുക്കത്തില്‍ മുത്തലാഖ്. മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായി കരുതാനാകില്ലെന്നും മതപരമായി അധാര്‍മ്മികമായ മുത്തലാഖിന് നിയമപരമായ സാധുത അവകാശപ്പെടാനാകില്ലും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു ഇരുപതിലേറെ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചു. പിന്നെന്തുകൊണ്ടാണ് മതേതര രാജ്യമായ ഇന്ത്യക്ക് സാധിക്കാത്തതെന്നും കോടതി ചോദിച്ചു. 1937 ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937 നു ശേഷം യാതൊരു പരിഷ്കരണവുമില്ലാതെ നില്ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകള്‍ക്ക് ചിലവിനു കൊടുക്കാന്‍ ശരിയത്ത് നിയമം പറയുന്നില്ല. അവര്‍ക്ക് വസ്തുക്കളില്‍ അവകാശവുമില്ല. എന്നാല്‍ ഈ നിയമത്തെ സുപ്രീം കോടതി 1985 ല്‍ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനുകൊടുക്കേണ്ടത് ഭര്‍ത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദമായ കേസ് ഷബാനു ബീഗത്തിന്റേതാണ്. 1984 ല്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുന്‍ ഭര്‍ത്താവായ മുഹമ്മദ് ഖാന് എന്ന വ്യക്തിയില്‍ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയില്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചു. വാര്‍ദ്ധക്യത്തിന്റെ പടിവാതിലിലെത്തി നില്ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗ്ത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുന്‍ഭാര്യായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്‍ക്കുന്നതല്ല എന്ന വാദമുയര്‍ത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢന്റ നേതൃത്വത്തിനലുള്ള ബെഞ്ച്, പുനര്‍വിവാഹതിയാകുന്നതുവരെ അവര്‍ക്ക് ആദ്യഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി ആര് സി പി സെക്ഷന്‍ 125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വന്‍തോതിലുള്ള പ്രതിഷേധവും സംഘടിപ്പിക്കപ്പെട്ടു.ഇതൊക്കെ മുത്തലാഖിന്റെ ചരിത്രമാണ്. 1986ലെ മുസ്ലിം സ്ത്രീ(വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം)നിയമം ഭേദഗതിചെയ്താവും മുത്തലാഖ് മുഖേന ഭാര്യമാരെ മൊഴിചൊല്ലുന്നവരെ സര്‍ക്കാര്‍ ശിക്ഷിക്കുക. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരില്ല. എന്നാല്‍ ഒരേ സമയം മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി ഭേദഗതി ചെയ്യും. ഭേദഗതിക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 497ാം വകുപ്പിന് അനുബന്ധമായി പുതിയൊരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐപിസി 497-ാം വകുപ്പ് പ്രകാരം പരസ്ത്രീ, പരപുരുഷ ബന്ധങ്ങള്‍ കുറ്റകരമെന്നാണ് കണക്കാക്കുന്നത്. പിഴയോടു കൂടിയോ അല്ലാതെയോ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 22ന് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തിരുന്നു.ബില്ല് പാസായാല്‍ ഇതൊരു നാഴികക്കല്ല് തന്നെയായിരിക്കും.