സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവസാനിപ്പിക്കണം;സദാചാര പോലീസിനോടല്ല, പോലീസിനോടാണ് പറയുന്നത്

വിമെന്‍ പോയിന്‍റ് ടീം

കഴിഞ്ഞ ദിവസം രാത്രിയില്‍ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയ്ക്കും സുഹൃത്ത് ബര്‍സ എന്ന അമൃതയ്ക്കും എറണാകുളം നോര്‍ത്ത് ജനമൈത്രി പോലീസിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ വിലകുറച്ച് കാണാനാകില്ല. ബര്‍സയെ ജാതീയമായി അധിക്ഷേപിച്ച പോലീസ് പ്രതീഷിനെ ഇന്ന് പുലര്‍ച്ചെ വരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചു വയ്ക്കുകയായിരുന്നു. തന്റെ വസ്ത്രം പോലും ധരിക്കാന്‍ പോലീസ് അനുവദിച്ചില്ലെന്നാണ് പ്രതീഷ് ഇതേക്കുറിച്ച് പ്രതികരിച്ചത്. 

സദാചാര പോലീസിന്റെ ഏറ്റവും അവസാനത്തെ ദുരന്തമാണ് മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമ അഭിമുഖീകരിച്ചത്. തങ്ങളെ പിടിച്ചപ്പോള്‍ മുതല്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങുന്നത് വരെയും പോലീസുകാരുടെ പ്രശ്‌നം സദാചാരം മാത്രമാണെന്ന് പ്രതീഷ് പറയുന്നു.

പ്രതീഷും ബര്‍സയും(അമൃത) തമ്മിലുള്ള ബന്ധമാണ് അവരെ ഏറെ അലട്ടിയത്. ഇവര്‍ തമ്മില്‍ എന്താണ് ബന്ധം, ഈ ബന്ധം തുടങ്ങിയിട്ട് എത്ര നാളായി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് പോലീസിനെ അലട്ടിയത്. ബര്‍സയെ രാത്രി റയില്‍വേസ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു ബര്‍സ. രാത്രി രണ്ട് മണിക്കാണോടീ പൊലയാടിച്ചി മോളെ, നിനക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകേണ്ടത് എന്ന് ചോദിച്ചാണ് ബര്‍സയെ അവര്‍ അറസ്റ്റ് ചെയ്തത്. പ്രതീഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദ്ദനം. പ്രതീഷ് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് അറിയിച്ചപ്പോഴാണ് ഉടുപ്പുകള്‍ ഉള്‍പ്പെടെ ഊരിപ്പിച്ച് അടിവസ്ത്രത്തില്‍ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിച്ചത്.

‘നീ അവളെക്കൊണ്ടുപോയി കുത്തിയിട്ട് തോന്നുന്ന പോലെ ഇറക്കി വിടുകയാണോ എന്നാണ് പോലീസ് എന്നോട് ചോദിച്ചത്’. പ്രതീഷ് പറയുന്നു. ഒരുഘട്ടത്തില്‍ തനിക്ക് തോന്നിയത് പോലീസുകാര്‍ ചേര്‍ന്ന് എന്റെയും ബര്‍സയുടെയും വിവാഹം നടത്താന്‍ പോകുകയാണെന്നാണ്. നിങ്ങള്‍ ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ എടപെടേണ്ടതില്ല, ഇത് സദാചാര പോലീസിംഗ് ആണെന്ന് പറഞ്ഞപ്പോഴാണ് തെറിവിളിക്കാന്‍ ആരംഭിച്ചത്. ഫേസ്ബുക്ക് ലൈവ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഫോണ്‍ പിടിച്ച് വാങ്ങി വയ്ക്കുകയും ചെയ്തു. ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ചതിന് ശേഷം തന്നെ വിലങ്ങ് വയ്ക്കുകയായിരുന്നെന്നും പ്രതീഷ് വ്യക്തമാക്കുന്നു.

തന്നെയും ബര്‍സയെയുമായി ജീപ്പില്‍ കൊണ്ടുപോകുമ്പോഴും പോലീസ് തെറി വിളിച്ചാണ് തങ്ങളെ അഭിസംബോധന ചെയ്തിരുന്നതെന്നും പ്രതീഷ് അഴിമുഖത്തോട് വിശദീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്ക് സ്‌റ്റേഷനിലേക്ക് ആളുകള്‍ എത്തി തുടങ്ങിയപ്പോള്‍ മുതല്‍ ആ സ്‌റ്റേഷനില്‍ ഒരു തുണി ഞാന്‍ ചോദിക്കുന്നുണ്ട്. ഞാന്‍ എന്റെ ജീന്‍സ് എങ്കിലും ഇട്ടോട്ടെ എന്നാണ് ചോദിച്ചത്. അത് പോലും അവര്‍ അനുവദിച്ചില്ല. ഞാന്‍ പോലീസ് സ്‌റ്റേഷനിലാണെന്ന് സുഹൃത്തുക്കളെ അറിയിക്കാനായി ഫോണ്‍ ചോദിച്ചു. അതുപോലും അവര്‍ അനുവദിച്ചില്ല. സ്‌റ്റേഷനില്‍ നിന്നും പുറത്തുവിടുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമാണ് എനിക്ക് വസ്ത്രങ്ങള്‍ തന്നത്.

ഇതിനിടയില്‍ ബര്‍സയുടെ സ്വകാര്യ ഡയറി ഉച്ചത്തില്‍ വായിച്ച് പോലീസുകാര്‍ അവരെ പരിഹസിക്കുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും