സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാതൃകകാട്ടി മഞ്ജുവാര്യര്‍

വിമെൻ പോയിന്റ് ടീം

പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്താ മാധ്യങ്ങളില്‍ വന്നപ്പോള്‍ മറ്റൊരു കുടുംബത്തിന് തണലേക്കി മഞ്ജു വാര്യര്‍ എത്തി. മുരിങ്ങൂര്‍ ഗാന്ധി നഗര്‍ കോളനിയില്‍ കനാല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി ജീവിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശ്രീജിതയുടെ  കു‍ടുംബം ജിഷയുടെ കുടുംബ പശ്ചാത്തലത്തോട് സമാനമാണ്.അഞ്ച് വര്‍ഷം മുന്‍പ് ശ്രീജിതയുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഇതിന് ശേഷം അമ്മയും മകളും കുടിലില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ ദുരവസ്ഥയറിഞ്ഞ മഞ്ജു വാര്യരാണ് കുടുംബത്തിന് സഹായഹസ്തവുമായി എത്തിയത്. ശ്രീജിതയുടെ പഠനത്തിന്‍റെ ചെലവ് ഏറ്റെടുക്കുകയും ഇവര്‍ക്ക് പഞ്ചായത്തിന്‍റെ ചെലവില്‍ നിര്‍മ്മിച്ച വീട് പണി കഴിയുന്നത് വരെ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും മഞ്ജു സാമ്പത്തിക സഹായം നല്‍കി. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത ആ അവസ്ഥയില്‍ അന്തിയുറങ്ങാന്‍ വീട് പോലും ഇല്ലാത്ത പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകാന്‍ എളുപ്പമാണ്, ജിഷയുടെ മരണത്തില്‍ അനുശോചിക്കുന്നവര്‍ ഒരുപാടാണ്. എന്നാല്‍ ആ അവസ്ഥ മറ്റൊരു പെണ്‍കുട്ടിയ്ക്ക് വരാതിരിക്കാനുള്ള ശ്രമം കൂടി നാം ഓരോരുത്തരും എടുക്കണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും