സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

'പത്മാവവതി'ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി

വിമെന്‍ പോയിന്‍റ് ടീം

സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ 'പത്മാവതി'ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍ ഒന്നിന് തന്നെ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിബിഎഫ്‌സി ഇക്കാര്യമറിയിച്ചത്. ചിത്രത്തിന് 12എ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ റിലീസ് ചെയ്‌തതിന് ശേഷമേ യുകെയില്‍ സിനിമ റിലീസ് ചെയ്യു എന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രത്തിന്റെ സെന്‍സറിംഗ് ഇന്ത്യയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചരിത്രകാരന്‍മാരുടെ അഭിപ്രായം തേടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷമേ സെന്‍സര്‍ ബോര്‍ഡ് അന്തിമ തീരുമാനം സ്വീകരിക്കൂ. ചിത്രത്തിന് യുകെയില്‍ പ്രദര്‍ശനാനുമതി ലഭിച്ചത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന് വന്‍തിരിച്ചടിയായിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതി ചരിത്രത്തെ തെറ്റായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും, രജപുത്ര വിഭാഗങ്ങളുടെ വികാരം സിനിമ വൃണപ്പെടുത്തുമെന്നും ആരോപിച്ചാണ് സിനിമക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. പത്മാവതിയെ അവതരിപ്പിച്ച ദീപികാ പദുക്കോണിനെതിരെ വധഭീഷണിയുമായി ബിജെപിയും രംഗത്തുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും