സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യക്കാരി മാനുഷി ചില്ലര്‍ ലോകസുന്ദരി

വിമെന്‍ പോയിന്‍റ് ടീം

17 വര്‍ഷങ്ങള്‍ക്കുശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്കാരിക്ക്. മാനുഷി ചല്ലര്‍ ആണ് 2017 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്.വിശ്വസുന്ദരി പട്ടം കിട്ടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് 21 കാരിയായ മാനുഷി.108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷിയുടെ നേട്ടം.

ചൈനയിലെ സാന്യ സിറ്റി അരീനയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തിലാണ് മാനുഷി കിരീടം നേടിയത്. ഹരിയാന സ്വദേശിയായ മാനുഷി 2017 ഫെമിന മിസ് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോക്ടര്‍മാരായ മാതാപിതാക്കളുടെ മകളായ മാനുഷി ന്യൂഡല്‍ഹിയിലെ സെന്റ്. തോമസ് സ്‌കൂള്‍, സോനെപേട്ട് ഭഗത് ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അവാസന അഞ്ചു പേരിലേക്ക് ഇംഗ്ലണ്ട്, ഫ്രാന്‍സ്, കെനിയ, മെക്‌സികോ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ക്കൊപ്പമാണ് മാനുഷിയും എത്തിയത്. ചോദ്യോത്തര റൗണ്ടില്‍ നിന്നാണ് അഞ്ചു പേരെ ടോപ് ഫൈവിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ മാനുഷിയെ വിജയിയാക്കിയ ചോദ്യം ഇതായിരുന്നു; ഏതു ജോലിയാണ് കൂടുതല്‍ ബഹുമാനവും പ്രതിഫലവും അര്‍ഹിക്കുന്നത്? എന്തുകൊണ്ട്? മാനുഷിയുടെ ഉത്തരം ഇങ്ങനെയായിരുന്നു; ഒരു അമ്മയ്ക്കാണ് ലോകത്ത് ഏറ്റവും ഉയര്‍ന്ന ബഹുമാനം കിട്ടുന്നത്. വെറും പണത്തിന്റെ അടിസ്ഥാനത്തിലല്ല, അമ്മ നമുക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തിലാണ് ആ ബഹുമാനം കിട്ടുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം എന്റെ അമ്മയാണ്. തീര്‍ച്ചയായും അമ്മ് ഏറ്റവും ഉയര്‍ന്ന ആദരവ് ആര്‍ഹിക്കുന്നു.

മാനുഷി ലോകസുന്ദരി പട്ടത്തിന് അവകാശിയാകുന്നതിന് സാക്ഷികളാകാന്‍ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങിയ കുടുംബം മുഴുവന്‍ എത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും