സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിനിമയിലെ സ്ത്രീകൂട്ടായ്മ കുടുംബശ്രീ വനിതാ വികസന കോർപ്പറേഷൻ എന്നിവയുമായി സഹകരിക്കും: വിധു വിൻസന്റ്

വിമെന്‍ പോയിന്‍റ് ടീം

നടി കാറിൽ അക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടിക്കപ്പെട്ട സിനിമയിലെ സ്ത്രീ കൂട്ടായ്മ- 'വിമൻ ഇൻ കളക്റ്റീവ്' കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സംവിധായിക വിധു വിൻസന്റ്. കേരളത്തിന്റെ മാതൃകയിൽ കർണാടകയിലും പ്രവർത്തനം തുടങ്ങും. പരാതികളുമായി എത്തുന്നവർക്ക് കൗൺസിലിങ്ങും നിയമ സഹായവും നൽകും. അതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി കഴിഞ്ഞതായും വിധു വിൻസന്റ് വ്യക്തമാക്കി.

സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിലകൊള്ളാൻ രൂപപ്പെടുത്തിയ സംഘടനയാണ് 'വിമൻ ഇൻ സിനിമാ കളക്റ്റീവ്'. അവൾക്കൊപ്പം- പ്രചാരണത്തിന് ലഭിച്ച വൻ പിന്തുണയാണ് 'വിമൻ ഇൻ സിനിമാ കളക്റ്റീവിന്' പ്രചോദനമായത്.ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തെ സിനിമാ മേഖലക്കുള്ളിൽ സ്ത്രീകൾ ഔദ്യോഗിക സംഘടന രൂപീകരിച്ചത്.ബീനാ പോൾ, മഞ്ജു വാര്യർ, റീമാ കല്ലിങ്കൽ തുടങ്ങിയ ശക്തമായ നിരയാണ് നിലവിൽ സംഘടനയെനയിക്കുന്നത്. സംഘടനയ്ക്ക് രജിസ്ട്രേഷൻ ലഭിച്ചതിനാൽ ഔദ്യോഗിക ഭാരവാഹികളെ തീരുമാനിക്കേണ്ടി വരും. ആദ്യ ഘട്ടത്തിൽ സംഘടിക്കപ്പെട്ടവരാണ് ഇപ്പോഴും അംഗങ്ങളായുള്ളത്. സിനിമയിലെ മുഴുവൻ സ്ത്രീകളേയും ഉൾപ്പെടുത്തി അംഗസംഖ്യ ഉയർത്താനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിർമാതാക്കളും സംവിധായകരും മുതൽ മേക്കപ്പ്-ഹെയർ ആർട്ടിസ്റ്റുകൾ വരെയുള്ള എല്ലാ സ്ത്രീകളും ഇതിൽ പങ്കാളികളാവും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും