സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അറിവിന്‍റെ ഉൾക്കാഴ്ച

വിമെൻ പോയിന്റ് ടീം

വിജയത്തിന്‍റെ പൊന്‍തിളക്കവുമായി കാര്‍ത്തിക.ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ്.കാർത്തികയെന്ന കൊച്ചുമിടുക്കിക്കു രോഗം മൂലം ഒൻപതാം വയസ്സിൽ കാഴ്ച നഷ്ടമായതാണ്.എന്ന‍ാല്‍ എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറാണ് ഈ മിടുക്കി സ്വന്തമാക്കിയത്.കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണു കാർത്തിക.

കോട്ടയം കാരാപ്പുഴ സ്വദേശി കാര്‍ത്തികയ്ക്ക് പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ടായിരുന്നു. അന്നു കാരാപ്പുഴ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഏക വിദ്യാർഥിനിയായിരുന്നു കാർത്തിക.മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കാഴ്ച നഷ്ടമായത്.നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സ്‌പെഷൽ സ്‌കൂളിലായിരുന്നു പഠനം.എന്നാൽ, വൈകല്യങ്ങൾ മകളുടെ പ്രതീക്ഷകൾക്കു തടസ്സമാകരുതെന്നു കരുതിയ മാതാപിതാക്കൾ അവളെ തുടർ പഠനത്തിനായി കാരാപ്പുഴ എൻഎസ്എസിൽ ചേർക്കുകയായിരുന്നു.മകൾക്കു താങ്ങും തണലുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ അച്ഛൻ എം.ബി.ജയചന്ദ്രനും അമ്മ ശ്യാമയും ഒപ്പമുണ്ട്.മൗണ്ട് കാർമൽ സ്കൂളിൽ കാർത്തികയ്ക്കു പ്രിൻസിപ്പൽ സിസ്റ്റർ ലിനറ്റ് അടക്കമുള്ള അധ്യാപകർ മികച്ച
പിന്തുണയാണു നൽകിയത്.കാർത്തിക സംസ്‌ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിലും താരമാണ്.കഥാരചനയിൽ തുടർച്ചയായ മൂന്നുവർഷം ജേതാവാണ്. കൂടാതെ ശാസ്‌ത്രീയ സംഗീതത്തിലും ഉപകരണസംഗീതത്തിലും വിജയിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും