സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആസൂത്രിത മതപരിവര്‍ത്തനം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തന വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.നവംബര്‍ 6, 7, 8 തീയതികളിലായാണ്‌ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ കേരളാ സന്ദര്‍ശനം.

ഇരകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തുന്ന കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കും.ആസൂത്രിത മതപരിവര്‍ത്തനത്തിലൂടെ ഐഎസ്‌ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളിലേക്ക്‌ കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.

എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തുന്ന സിറ്റിങ്ങില്‍ ഇരകളായ പെണ്‍കുട്ടികള്‍, രക്ഷിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ സംബന്ധിച്ചും കമ്മീഷന്‍ വിവരശേഖരണം നടത്തുമെന്നറിയുന്നു.

അതേസമയം കേരളത്തില്‍ മതപരിവര്‍ത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിംഗും, ഐഎസ്‌ അറസ്റ്റുകളും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുന്നതിന്‌ തെളിവാണ്‌ കമ്മീഷന്റെ വരവ്‌ വിലയിരുത്തപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും