സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥകൾക്ക് ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഇനി ഓൺലൈൻ ആയി പരാതി നൽകാം

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്ര സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ജോലി സ്ഥലത്ത് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഓൺലൈൻ ആയി പരാതി നൽകാം. പരാതിയുടെ അടിസ്ഥാനത്തിൽ എന്ത് നടപടികൾ സ്വീകരിച്ചു എന്നും ഓൺലൈൻ ആയി പരിശോധിക്കാൻ സാധിക്കും.

സ്ത്രീ ശിശു വികസന മന്ത്രാലയം സ്ത്രീകൾക്ക് പരാതികൾ സമർപ്പിക്കാൻ ഷീ- ബോക്സുകൾ ( സെക്ഷ്വൽ ഹരാസ്മെന്റ് ഇലക്ട്രോണിക് ബോക്സ്) സ്ഥാപിച്ചതായി സ്ത്രീ ജോലിക്കാരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പേർസണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ടമെന്റ് കത്തയച്ചിട്ടുണ്ട്.

ഷീ-ബോക്സിൽ പരാതികൾ സമർപ്പിച്ചാൽ ഉടൻ തന്നെ പരാതികൾ അതാത് ഡിപ്പാർമെന്റുകളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലേക്ക് കൈമാറ്റം ചെയ്യും. പരാതികളുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കാൻ പരാതിക്കാരിക്കും ബന്ധപ്പെട്ട നോഡൽ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റിക്കും സാധിക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും