സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗികാതിക്രമം : വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുന്നു

വിമെൻ പോയിന്റ് ടീം

ലൈംഗികാതിക്രമം ഭയന്ന് ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ 38 ാഓളം വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുന്നു. റെവാരി ജില്ലയിലെ സുമാഖേര ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നത്.

ഒരു പ്രൈമറി സ്‌കൂള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ത്ഥികള്‍ അയല്‍ ഗ്രാമമായ ലാലയിലാണ് പോകുന്നത്.ലാല ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന സുമാഖേരയിലെ ഒരു വിദ്യാര്‍ത്ഥിനി കഴിഞ്ഞ മാസം ലൈംഗികാതിക്രമത്തിന് ഇരായായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ ഈ സ്‌കൂളിലേക്ക് അയക്കാന്‍ മടിച്ചത്.സ്വന്തം ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിനെ സീനിയര്‍ സെക്കണ്ടറിഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ സമരത്തിലാണ്.തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല ധര്‍ണ നടത്തുമെന്നാണ് ഇവര്‍ പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും