സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുഞ്ഞുങ്ങളുമായി ഭിക്ഷാടനം

വിമെൻ പോയിന്റ് ടീം

പിഞ്ചുകുഞ്ഞുങ്ങളുമായി തീവണ്ടികളില്‍ യുവതികള്‍ ഭിക്ഷാടനം നടത്തുന്നു . ഇവരുടെ കൈയിലുള്ള ഒരുമാസം മുതല്‍ ആറുമാസം വരെ പ്രായമായ കുഞ്ഞുങ്ങളില്‍ പലരും ഇവരുടേതല്ല.ദിവസവും ആയിരത്തിലധികം രൂപ ഇവര്‍ ഭിക്ഷാടനം വഴി സ്വരൂപിക്കുന്നുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ടു മാത്രമാണ് ആഹാരംനല്കുന്നത്.ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന 15-ഓളം യുവതികളില്‍ പലരും ഭിക്ഷാടനമാഫിയക്കാരില്‍നിന്ന് 250 രൂപ വാടകയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്.പണം വാങ്ങാന്‍ ഏജന്‍റുമാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. യുവതികളില്‍ പലരുടെയും താമസം അരക്ഷിത കേന്ദ്രങ്ങളിലാണ്. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യുവതികളിലേറെയും.

ഞായറാഴ്ച കാസര്‍കോട് സ്റ്റേഷനിലിറങ്ങിയ അണ്ണപൊണ്ണ (26) എന്ന യുവതിയെ ആര്‍.പി.എഫിന്‍റെ സഹായത്തോടെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ചോദ്യംചെയ്തിരുന്നു.കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയായ അണ്ണപൊണ്ണ അഞ്ചുമാസം പ്രായമുള്ള ആണ്‍കുട്ടിയുമായാണ് ഭിക്ഷാടനം നടത്തുന്നത്.ഭര്‍ത്താവ് ആന്ധ്രപ്രദേശില്‍ തേപ്പ് തൊഴിലാളിയാണ്. ബന്ധുക്കള്‍ക്കൊപ്പം പയ്യന്നൂരിലാണ് താമസമെന്നാണ് യുവതി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തക രത്‌നമാലയെ അറിയിച്ചത്...
പിരിച്ചുകിട്ടുന്ന പണം ബാങ്കില്‍ അടയ്ക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഏതു ബാങ്കാണെന്ന് അറിയില്ല. ഈ യുവതിയുടെ നാലാമത്തെ കുഞ്ഞാണിത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും