സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ എന്നെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്: സജിത മഠത്തില്‍

വിമെന്‍ പോയിന്‍റ് ടീം

പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ തന്നെ ബാല്യത്തിലും മുതിര്‍ന്നപ്പോഴും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ചലച്ചിത്ര, നാടക പ്രവര്‍ത്തക സജിത മഠത്തില്‍. ആഗോള തലത്തില്‍ പ്രചരിക്കുന്ന മീടൂ ഹാഷ്ടാഗിന്റെ ഭാഗമായി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സജിത ഇക്കാര്യം പറയുന്നത്.

ഉന്നതസ്ഥാനം വഹിക്കുന്നവരും പ്രതിഭാധനന്മാരും സൂപ്പര്‍ സ്മാര്‍ട്ട് ആയവരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ പുരുഷന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. ലൈംഗിക ചൂഷണമെന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നോ, അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നോ അല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് എല്ലായ്‌പ്പോഴും കരുതിക്കൂട്ടിയുള്ളതും ആസൂത്രിതവുമാണ്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക ചൂഷണത്തിനോ ലൈംഗിക അതിക്രമത്തിനോ ഇരയായിട്ടുള്ള എല്ലാ സ്ത്രീകളും തങ്ങളുടെ സ്റ്റാറ്റസില്‍ മീ ടൂ എന്നെഴുതണമെന്നും ഈ വിഷയത്തിന്റെ തീവ്രതയെക്കുറിച്ച് അതിലൂടെ എല്ലാവര്‍ക്കും അവബോധം നല്‍കാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ലൈംഗിക ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ലോകവ്യാപകമായി മീടൂ ഹാഷ്ടാഗ് പ്രചരണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം സജിതയുടെ പോസ്റ്റിനോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്ക് സമാനമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും