സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്‌സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നിലെന്ന് വിമര്‍ശിച്ച രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാണെന്നും പറഞ്ഞു.
‘സ്ത്രീകള്‍ മിണ്ടിയില്ലെങ്കില്‍ നല്ലതെന്നാണ് ബി.ജെ.പിയുടെ ചിന്ത. അവര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ വായടപ്പിച്ചുകളയും.’ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

നവ്‌സര്‍ജന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിനായാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്. യാത്രയുടെ രണ്ടാം ദിനത്തില്‍ വഡോദരയില്‍ നിന്നുമാണ് രാഹുല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും