സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വരനടനമാടി ലീജ...

വിമെന്‍ പോയിന്‍റ് ടീം

വരനടനമെന്ന് പേരിട്ട് വേദിയിൽ ലീജാലക്ഷ്മണന്റെ ഭരതനാട്യ ചുവടുകൾ പൂർത്തിയാകുന്നതിനൊപ്പം ക്യാൻവാസിൽ വിരിയുന്നത് മനോഹരമായ ചിത്രം. നൃത്തത്തിലെ പദങ്ങൾ ആടിത്തീർക്കുന്നതിനൊപ്പം പെയിന്റിങ്ങും വേദിയിൽ അവതരിപ്പിക്കുന്നതാണ് രീതി. നൃത്ത ഗണപതിയെയും മറ്റും വർണിച്ചുള്ള ചുവടുകൾ അവസാനിക്കുമ്പോൾ ആനന്ദഗണപതിയുടെ ചിത്രവും പൂർത്തിയാകും. 

തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് അപ്ലൈഡ് ആർട് വകുപ്പിലാണ് ബിഎസ്എ  ബിരുദപഠനം ഡിസ്റ്റിങ്ഷനോടെ പൂർത്തിയാക്കിയത്. കണ്ണൂർ സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ പിജി പൂർത്തിയാക്കി. പിജി പൂർത്തിയാക്കിയശേഷമാണ് ചിത്രകലയെയും നൃത്തത്തെയും സംയോജിപ്പിച്ചുള്ള അവതരണം ആരംഭിച്ചത്. ബ്രഷ് ഉപയോഗിക്കാതെയാണ് ഇത്തരം ചിത്രം പൂർത്തിയാക്കുന്നതെന്നാണ് വിസ്മയം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കീശയിൽ സൂക്ഷിക്കാവുന്ന ചെറിയ സഞ്ചിയും ലീജ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എണ്ണച്ചായം, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങളിലാണ് രചന. മ്യൂറൽ, പെൻസിൽ ഡ്രോയിങ്ങ്, ചെണ്ടവാദനം എന്നിവയും ലീജയ്ക്ക് വഴങ്ങും. കരകൗശലവിദ്യകൾ, ഫോട്ടോഗ്രാഫി എന്നിവയിലും ഈ യുവകലാകാരി കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. .                                                                                                                                                                                                         
വരയിൽ സുരേഷ് പുഞ്ചക്കാട്, നൃത്തത്തിൽ എൻ വി കൃഷ്ണൻ, സീത ശശിധരൻ, ലത എടവലപ്പ്, കലാക്ഷേത്ര വിദ്യാലക്ഷ്മി എന്നിവരാണ് ലീജയുടെ ഗുരുസ്ഥാനീയർ. കണ്ണൂർ സർവകലാശാലയുടെ ബഹുമുഖപ്രതിഭയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ചിത്രപ്രതിഭയുമായിരുന്നു. ഇപ്പോൾ നൃത്തശിൽപങ്ങൾ സംവിധാനം ചെയ്യുകയാണ്. അടുത്തിടെ ആയുഷ്‌വകുപ്പിന്റെ യോഗാ പ്രചാരണവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല എൻഎസ്എസ് വിഭാഗം സംഘടിപ്പിച്ച ഫ്‌ളാഷ്‌മോബ് ചിട്ടപ്പെടുത്തിയത് ലീജയാണ്.

കുട്ടിക്കാലം മുതൽ ചിത്രകലയുടെ ലോകത്താണ് ലീജ. നാലിൽ പഠിക്കുമ്പോൾ ഒയിസ്‌ക ഇന്റർനാഷണൽ അവാർഡ് നേടി.2006ൽ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മികച്ച പെയിന്റിങ്ങിനുള്ള പുരസ്‌കാരം, 2008ൽ ഡിജിറ്റൽ പെയിന്റിങ്ങിൽ സംസ്ഥാന മെഡൽ, 2009ൽ കേന്ദ്രസർക്കാരിന്റെ ദേശീയ പുരസ്‌കരം, യൂണിവേഴ്‌സൽ ആർട്‌സിന്റെ മികച്ച ബാല ചിത്രകാരിക്കുള്ള സ്വർണമെഡൽ, യുഎൻ ഇന്റർനാഷണൽ ഡേ പോസ്റ്റർ രചനയിൽ ദേശീയ പുരസ്‌കാരം, പയ്യന്നൂർ നഗരസഭ മാനവീയം ചിത്രമേള സ്വർണമെഡൽ, പി ആർ കുറുപ്പ് സ്മാരക സ്വർണമെഡൽ, പാണ്ട്യാല ഗോപാലൻ സ്മാരക സ്വർണമെഡൽ, വിശ്വകല സ്വർണമെഡൽ  കൂടാതെ സ്‌കൂൾ കലോത്സവങ്ങളിലെ അംഗീകാരങ്ങളും നിരവധിയാണ്.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന നൃത്തശിൽപങ്ങളും ലീജ പലവേദിയിലും അവതരിപ്പിച്ചിട്ടുണ്ട്.
 
പയ്യന്നൂർ കണ്ടോത്ത് കോത്തായിമുക്കിലെ മാരുതി ഓട്ടോ വർക്‌സ് ഉടമ ടി വി ലക്ഷ്മണന്റെയും കെ വി ബിന്ദുവിന്റെയും മകളാണ് ലീജ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും