സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയ കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

ഹാദിയ കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച്  വിവാഹം റദ്ദാക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിലനില്‍ക്കുമോ എന്നാണ്  സുപ്രീംകോടതി പ്രധാനമായും പരിശോധിക്കുന്നത്. വിവാഹവും എന്‍ഐഎ അന്വേഷണവും  രണ്ടും രണ്ടാണെന്ന സുപ്രധാന നിരീക്ഷണങ്ങളും സുപ്രീംകോടതി ഇന്ന് നടത്തി.കേസ് ഈ മാസം മുപ്പതിലേക്ക്  മാറ്റിവച്ചെരിക്കുകയാണ്. അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. 

മാനസീക പ്രശ്‌നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തമായ തീരുമാനമെടുക്കാമെന്നും അതിനാല്‍ വിഷയത്തില്‍ ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി വിശദീകരിക്കുകയായിരുന്നു. അതേസമയം കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതി നിലപാടറിയിച്ചില്ല. വാദം പുരോഗമിക്കുന്നതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ബിജെപി നേതാക്കളുടെ പേര് ഉന്നയിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം ഉണ്ടായത്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും