സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് എറണാകുളം ജില്ലയിലാണെന്ന് റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാനത്തെ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ഞെട്ടിക്കും. സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് എറണാകുളം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ കണക്കുപരിശോധിക്കുമ്പോള്‍ 1254 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊച്ചി സിറ്റിയുടെ പരിധിയില്‍ 673 കേസുകളും എറണാകുളം റൂറല്‍ പരിധിയില്‍ 581 ഉം ആണ് കേസ്. തിരുവനന്തപുരം ജില്ലയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ രണ്ടാമത്. 1077 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

പിന്നോക്ക ജില്ലയായ വയനാട്ടിലാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതര്‍. ഇവിടെ 263 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍: എറണാകുളം- 1254, തിരുവനന്തപുരം-1077, തൃശൂര്‍- 847, കോഴിക്കോട്-875, കൊല്ലം-675,പത്തനംതിട്ട-511, ആലപ്പുഴ-492, കോട്ടയം-328, ഇടുക്കി-350, പാലക്കാട്-402, മലപ്പുറം-883, വയനാട്-263, കണ്ണൂര്‍-403, കാസര്‍ഗോഡ്-347, റെയില്‍വേ പോലീസ്-86.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും