സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മധ്യപ്രദേശില്‍ വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക പാരിതോഷികം

വിമെന്‍ പോയിന്‍റ് ടീം

വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക രണ്ട് ലക്ഷം രൂപ പാരിതോഷികം. മധ്യപ്രദേശിലാണ് ഈ സന്തോഷവാര്‍ത്ത. മധ്യ പ്രദേശിലെ സാമൂഹിക നീതി വകുപ്പാണ് സാമ്പത്തിക സമ്മാനം നല്‍കുമെന്ന് അറിയിച്ചത്.

വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് മധ്യ പ്രദേശിലേതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഒരു വര്‍ഷം 1000 വിധവകളെ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.

2017 ജൂലൈയില്‍ വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ കൊണ്ടു വരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും