സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒറ്റ അടിയന്തര നമ്പര്‍ 112

വിമെൻ പോയിന്റ് ടീം

 പോലീസ്, ആംബുലന്‍സ്, അഗ്നിരക്ഷാ സേന എന്നിവരെ വിളിക്കാനുള്ള ഒറ്റ അടിയന്തര നമ്പര്‍ 112 അടുത്ത കൊല്ലം ജനുവരി ഒന്നിന് നിലവില്‍ വരും.ഔട്ട്‌ഗോയിംഗ് സൗകര്യമില്ലാത്തതോ താല്‍ക്കാലികമായി റദ്ദാക്കിയതോ ആയ സിമ്മുകളില്‍ നിന്നോ ലാന്‍ഡ്‌ഫോണുകളില്‍ നിന്നോ പോലും വിളിക്കാം.സഹായം ആവശ്യപ്പെട്ട് 112ല്‍ വിളിക്കുന്നവരെ ഉടനടി നിര്‍ദ്ദിഷ്ട വിഭാഗത്തിലേക്ക് തിരിച്ചുവിടും.പ്രാബല്യത്തിലെത്തി ഒരു കൊല്ലത്തിനുള്ളില്‍ ഇപ്പോള്‍ നിലവിലുള്ള എല്ലാ അടിയന്തര നമ്പറുകളും ഇല്ലാതാക്കും.പുതിയ സംവിധാനം എല്ലാവരിലും എത്തിക്കാനായാണ് ഈ കാലയളവ്. ഇന്ത്യയില്‍ പോലീസിനെ 100ലും അഗ്നിശമന സേനയെ 101ലും ആംബുലന്‍സിനെ 102ലും അടിയന്തര ദുരന്ത പരിഹാരത്തിന് 108ലും വിളിക്കുന്നതാണ് നിലവിലെ സംവിധാനം.എസ്.എം.എസ്. അയച്ചാലും സ്ഥലം മനസിലാക്കി സന്ദേശം അടുത്തുള്ള സഹായകേന്ദ്രത്തിലെത്തിക്കാനും  സംവിധാനമുണ്ട്.ജനുവരി ഒന്നുമുതല്‍ പുറത്തിറങ്ങുന്ന മൊബൈല്‍ ഫോണുകളില്‍ അടിയന്തര നമ്പറായി 112 ഉള്‍പ്പെടുത്തിയിട്ടുണ്ടാവും.ഒറ്റ ബട്ടണില്‍ അമര്‍ത്തിയാല്‍ വിളിക്കാവുന്ന വിധത്തിലാവും ഇത്.ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന പ്രതിനിധികളാവും ആവശ്യം തിരിച്ചറിഞ്ഞ് സഹായിക്കുന്നത്.അമേരിക്കയിലെ ഒറ്റ അടിയന്തര നമ്പറായ 911ന് സമാനമായ ആശയമാണിത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും