സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയ കേസ് കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ അപേക്ഷ

വിമെന്‍ പോയിന്‍റ് ടീം

ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. 

കേരളത്തിലെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. മതംമാറി അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് സംശയിക്കപ്പെടുന്ന തന്റെ മകളുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ എന്‍ഐഎ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും അപേക്ഷ സമര്‍പ്പിച്ചു. 

സംസ്ഥാന വനിത കമീഷന്‍ ഒഴികെ മറ്റാരെയും കേസില്‍ കക്ഷിചേരാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞതവണ കേസ് പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലാത്തൂര്‍ സ്വദേശി സുമിത്ര ആര്യയും കോടതിയെ സമീപിച്ചു. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ഒന്നല്ലെന്ന് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേസ് സംസ്ഥാന പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചു. എന്‍ഐഎ അന്വേഷിക്കേണ്ട രീതിയിലുള്ള എന്തെങ്കിലും വസ്തുത അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നുമാണ് സത്യവാങ്മൂലം നല്‍കിയത്. 

തന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കണമെന്നും എന്‍ഐഎ റിപ്പോര്‍ട്ട് എത്രയുംവേഗം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകനും അപേക്ഷ നല്‍കി. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും