സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദിയെ വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ട് ഒരുമാസമായി നാല്‍പതുകാരിയുടെ സമരം

വിമെന്‍ പോയിന്‍റ് ടീം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ട് ഒരുമാസമായി നാല്‍പതുകാരിയുടെ സമരം. ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിന് മുന്നില്‍ കഴിഞ്ഞ സെപ്റ്റംബര്‍ എട്ടുമുതല്‍ സമരം നടത്തുന്നത്. മോദിയെ വിവാഹം കഴിക്കാനുള്ള കാരണമായി ശാന്തി പറയുന്നത്-

‘മോദിയെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ലെന്ന് എനിക്കറിയാം, എങ്കിലും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം. കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു.’ എന്നാണ്‌.

വിവാഹമോചിതയായായ ശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. തന്റെത് നല്ല സാമ്പത്തിക സ്ഥിതിയാണെന്നും ജയ്പൂരില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ടെന്നും ശാന്തി അവകാശപ്പെടുന്നു. അതില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും