സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദിലീപിന്റെ ജാമ്യം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

വിമെന്‍ പോയിന്‍റ് ടീം

നടന്‍ ദിലീപിന്റെ ജാമ്യത്തില്‍ ആര്‍പ്പുവിളികളും ആവേശങ്ങളും ഉയരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അവള്‍ക്കൊപ്പം നിന്ന സംഘടന തങ്ങളുടെ പിന്തുണ കൂടുതല്‍ ശക്തമായി അവള്‍ക്കൊപ്പം തന്നെയെന്നു അറിയിക്കുന്നു.

നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും