സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷ് വധക്കേസ്: പ്രതികളെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. അതേസമയം കേസന്വേഷണം നിര്‍ണായഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.

ഒരു പൊതുചടങ്ങിനിടെയാണ് മന്ത്രി ഇത് പറഞ്ഞതെങ്കിലും പിന്നീട് തന്നെ ബന്ധപ്പെട്ട ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറോട് അന്വേഷണ സംഘത്തിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്ന് പ്രതികരിച്ചു. കൃത്യത്തിന് പിന്നില്‍ ആരാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. അതേസമയം തെളിവുകള്‍ ശേഖരിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറയുന്നു. ഈ തെളിവുകള്‍ ചാര്‍ജ്ജ് ഷീറ്റില്‍ നിര്‍ണായകമാകും.തെളിവുകളെല്ലാം ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടൂവെന്ന് പ്രത്യേക അന്വേഷണ സംഘവും അറിയിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും