സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കാന്‍ ഹാദിയക്ക് അവകാശമുണ്ട് : സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

സ്വന്തം ജീവിതത്തെ കുറിച്ച്  തീരുമാനമെടുക്കാനുള്ള സ്വാതന്ത്യവും അവകാശവും ഹാദിയക്കുണ്ടെന്ന് സുപ്രീംകോടതി കോടതി വ്യക്തമാക്കി.ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമുള്ളതല്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കേസ് പരിഗണിച്ച സുപ്രിംകോടതി ചൂണ്ടികാട്ടി.

ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷണം നല്‍കുമെന്നും സംരക്ഷകനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിലനില്‍ക്കുന്നതാണോയെന്നും വിവാഹം റദ്ദാക്കാനുള്ള അധികാരം  ഹൈക്കോടതിക്ക് ഉണ്ടോയെന്നും ചോദിച്ചു. 

കേസില്‍ എന്‍ ഐ എ അന്വേഷണം വേണമോയെന്ന കാര്യവും പരിശോധിക്കും. കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് അനുവാദവും നല്‍കിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണക്കിവേയാണ് കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജെഹാന്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

അതിനിടെ കോടതി ഉത്തരവ് പ്രകാരം കേസില്‍ എന്‍ഐഎ അന്വേഷണവും നടക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും സുപ്രീംകോടതി വാദം കേള്‍ക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും