സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ജാലിഷയുടെ കവിത നീക്കം ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

കൊല്ലത്ത് കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരി ബലാത്സംഗം ചെയ്ത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എഴുതിയ കവിത സദാചാരവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തു. ഇത്രയും കാലം ജീവിക്കാന്‍ അനുവദിച്ചതിന് ഭൂമിയില്‍ പിറന്ന ഓരോ പെണ്‍കുട്ടികളും ആരോടൊക്കെയാണ് നന്ദി പറയേണ്ടത്? എന്ന് തുടങ്ങുന്ന നന്ദി എന്ന കവിതയാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് കവിത നീക്കം ചെയ്തത്. കവിത അശ്ലീലമാണെന്ന് ഒരുകൂട്ടര്‍ ആരോപിക്കുമ്പോള്‍ കവിതയിലെ തീവ്രതയെ അംഗീകരിക്കുന്നവരാണ് കൂടുതല്‍. സോഷ്യല്‍ മീഡിയയിലെ സദാചാരാവാദികളുടെ സൈബര്‍ പോരാട്ടമാണ് കവിത നീക്കം ചെയ്യാന്‍ കാരണം. എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി എന്ന് കവിത പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു അമ്മയാകാന്‍ തയ്യാറെടുക്കുന്ന തനിക്ക് കൊല്ലത്തെ സംഭവത്തില്‍ ആശങ്കയുണ്ടെന്നും പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഈ നെറികെട്ട ലോകത്തില്‍ അവളെ എങ്ങനെ സംരക്ഷിക്കുമെന്ന വ്യാകുലതയാണ് തന്റെ കവിതയ്ക്ക് പിന്നിലെന്നും ജലീഷ കവിത പോസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും