സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡിവൈഎഫ്‌ഐയില്‍ അംഗത്വമെടുത്ത് നൂറോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍

വിമെന്‍ പോയിന്‍റ് ടീം

ഭിന്നലിംഗക്കാര്‍ക്ക് അംഗത്വം കൊടുത്തുകൊണ്ട് ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് ഇന്ന് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിന് കീഴില്‍ ഇന്ന് ആരംഭിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ രാഷ്ട്രീയ വ്യക്തിത്വത്തെ അംഗീകരിക്കുന്നത്. ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ തിരുവനന്തപുരം യൂണിറ്റും ഡിവൈഎഫ്‌ഐയും കൈകോര്‍ത്താണ് രാജ്യത്തിലാദ്യമായി ഭിന്നലിംഗക്കാരുടെ ഈ രാഷ്ട്രീയ മുന്നേറ്റം നടത്തുന്നത്.

നൂറോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ്‌ ഇന്ന് ഡിവൈഎഫ്‌ഐ അംഗത്വത്തിലൂടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ സമ്മേളനത്തില്‍  ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ അനുകൂലമായ നിലപാടെടുത്തതാണ് ഈ മുന്നേറ്റത്തിന്റെ തുടക്കമെന്ന് ഐപി ബിനു പറയുന്നു. രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് കുടുംബശ്രീ യൂണിറ്റ് തുടങ്ങിയതും ബിനുവിന്റെ നേതൃത്വത്തിലാണ്. മൂന്ന് യൂണിറ്റുകളാണ് കുന്നുകുഴി വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അംഗങ്ങളായുള്ളത്. ഉദയം, വര്‍ഷം, തേജസ് എന്നിങ്ങനെയാണ് ഇവ. കുടുംബശ്രീയുടെ വാര്‍ഡ് സഭകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇന്ന് മന്ത്രിമാരായിരിക്കുന്നവര്‍ ചെറിയ ചെറിയ സംഘടനകളിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയവരാണ്.  അങ്ങനെ നോക്കിയാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഭരണനേതൃത്വത്തിലെത്തുന്നതിന്റെ തുടക്കമായാണ് ഈ രാഷ്ട്രീയ പ്രഖ്യാപനത്തെ കാണേണ്ടതെന്ന് ഒയാസിസ് തിരുവനന്തപുരം പ്രസിഡന്റ് രഞ്ജിനി പിള്ള പറയുന്നു. ഞങ്ങള്‍ക്കും രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റുമെന്നും അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും