സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബിക്കാനീര്‍ കൂട്ടബലാത്സംഗം: ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് വസുന്ധര രാജെയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

വിമെന്‍ പോയിന്‍റ് ടീം

രാജസ്ഥാനിലെ ബിക്കാനീറില്‍ മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് കത്തയച്ചു. അതിക്രമത്തെ അതിജീവിച്ച ഡല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ബിക്കാനീറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബിക്കാനീറിനടുത്ത് സ്വന്തമായുള്ള സ്ഥലത്ത് വന്നു മടങ്ങുകയായിരുന്ന ഡല്‍ഹി സ്വദേശിയായ  യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.  ബിക്കാനീര്‍-ജയ്പുര്‍ റോഡില്‍ ബസ് കാത്തു നിന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു, തുടര്‍ന്ന്‌ കാറില്‍ കൊണ്ടു പോയി മണിക്കൂറുകളോളം ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടുപേര്‍ പിന്നെ ആറ് പേരെ കൂടി വിളിച്ചു വരുത്തി. അവരും ആക്രമിച്ചു. പിന്നീട് സമീപ ഗ്രാമമായ പലാനയിലെ  സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അവിടെ കൂട്ടബലാത്സംഗം നടന്നു. ആകെ 23 പേര്‍ പലപ്പോഴായി യുവതിയെ ക്രൂരമായി  ബലാത്സംഗം ചെയ്യുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും