സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എനിക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കണം....!

womenpoint

ഏഷ്യയില്‍ ആദ്യമായി ഇരുകൈകളും മുഴുവനായി മാറ്റിവച്ച പെണ്‍കുട്ടിയാണ് ശ്രേയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 

ബസപകടത്തില്‍ പരിക്കേറ്റ് ഇരു കൈകളും നഷ്ടമാകുമ്പോള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്നു ശ്രേയ സിദ്ധനഗൌഡ (19). 

വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച എറണാകുളം തൃക്കാക്കര രാജഗിരി കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥി സച്ചിന്റെ കൈകളാണ് ശ്രേയക്ക് നല്‍കിയത്. ലോകത്ത്ആദ്യമായാണ് പുരുഷന്റെ കൈ സ്ത്രീക്ക് വച്ചുപിടിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
പുണെ ടാറ്റാമോട്ടോഴ്സിലെ സീനിയര്‍ മാനേജര്‍ ഫക്കിര്‍ഗൌഡ സിദ്ധനഗൌഡരുടെയും സുമ നാഗിഹള്ളിയുടെയും ഏക മകളാണ് ശ്രേയ. കഴിഞ്ഞ സെപ്തംബറില്‍ പുണെയില്‍നിന്ന് മംഗളൂരുവിലേക്ക് പോകവേയാണ് ബസ് മറിഞ്ഞ് ഇരുകൈകളും ചതഞ്ഞരഞ്ഞു. കൈകള്‍ മുട്ടില്‍വച്ച് മുറിച്ചുമാറ്റി. കൃത്രിമ കൈകള്‍ പിടിപ്പിച്ചെങ്കിലും അതുപയോഗിച്ച് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നില്ല. 

അമൃത ആശുപത്രിയിലെ പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ 20 സര്‍ജന്മാര്‍ അടങ്ങുന്ന 30 അംഗ സംഘമാണ് 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. 20 ലക്ഷം രൂപ ചെലവുവന്നു. ശസ്ത്രക്രിയയോട് ശ്രേയയുടെ ശരീരം ശരിയായ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയതായും കൈകള്‍ക്ക് ചലനശേഷി ലഭിച്ചു തുടങ്ങിയതായും ഡോ. സുബ്രഹ്മണ്യ അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ കൈകളുടെ ചലനശേഷി 80 ശതമാനം വീണ്ടെടുക്കാനാവും. ആശുപത്രിയില്‍നിന്ന് വിട്ടയച്ചെങ്കിലും പുനരധിവാസ ചികിത്സയ്ക്കായി ആശുപത്രിയുടെ സമീപം താമസിക്കുകയാണ്. 

കൈകള്‍ ദാനം ചെയ്ത സച്ചിന്റെ കുടുംബത്തിനും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവര്‍ക്കും ശ്രേയ നന്ദി പറഞ്ഞു. ശ്രേയയുടെ മാതാപിതാക്കള്‍ക്കൊപ്പം മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളായ ഡോ. മോഹിത് ശര്‍മ, ഡോ. ജിമ്മി മാത്യു, ഡോ. സക്കറിയ, ഡോ. ബി ലളിത തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും