സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യോഗ സെന്ററിന്റെ മറവില്‍ മതപരിവര്‍ത്തന പീഡനം

വിമെന്‍പോയിന്‍റ് ടീം

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന് കണ്ടനാട്ടെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൊണ്ടു വന്നു പീഡിപ്പിച്ചെന്ന കണ്ണൂര്‍ സ്വദേശിനി ആയുര്‍വേദ ഡോക്ടറുടെ മൊഴിയെ സാധൂകരിച്ച് മൂന്ന് അന്തേവാസികള്‍ കൂടി പോലീസിന് മൊഴി നല്‍കി. സ്ഥാപനത്തില്‍ സ്ത്രീകള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനവും ലൈംഗിക ചൂഷണവുമടക്കം നടക്കുന്നുണ്ടെന്നായിരുന്നു ഇവിടെ തടങ്കലില്‍ കഴിഞ്ഞ ആയുര്‍വേദ ഡോക്ടറുടെ മൊഴി.കണ്ടനാട് പളളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന യോഗാ സെന്ററിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഢനവും നടക്കുന്നുവെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ ചട്ടങ്ങള്‍ അനുസരിച്ചല്ല എന്ന് കണ്ടെത്തിയെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹില്‍പാലസ് സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പോലീസ് സംഘം എത്തിയിരുന്നു. ഇവര്‍ ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളുടെയും അന്തേവാസികളുടെയും മൊഴി ഓരോരുത്തരുടേയുമായി എടുത്തശേഷം അവരെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

ഇതിന് ശേഷമാണ് സ്ഥാപനത്തിലെ പ്രധാനികളിലൊരാളായ മലപ്പുറം മഞ്ചേരി കാരാട്ടുകുളങ്ങര പാതപരിയാരം വീട്ടില്‍ ശ്രീജേഷിനെ (27) അറസ്റ്റു ചെയ്തത്. യുവതിയുടെ പരാതിയില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി അടക്കമുളളവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

ഇതിനിടെ സ്ഥാപനം അടച്ചു പൂട്ടുന്നത് സംബന്ധിച്ച് പോലീസും പഞ്ചായത്തധികൃതകരും തമ്മില്‍ പഴിചാരലും നടക്കുന്നുണ്ട്. അടച്ചുപൂട്ടണമെന്ന് കാണിച്ച് നിയമപ്രകാരം നോട്ടീസ് നല്‍കേണ്ട ബാധ്യതയാണ് പഞ്ചായത്തിനുളളതെന്നും അത് നടപ്പാക്കേണ്ടത് പോലീസാണെന്നുമാണ് പഞ്ചായത്തിന്റെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും